എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ജീവനക്കാരെ തോക്ക് ചൂണ്ടി കൊള്ളയടിച്ച സംഘം പിടിയില്‍

By Web TeamFirst Published May 9, 2021, 6:47 PM IST
Highlights

പരാതി ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ ഊര്‍ജിത അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അമ്പതിനടുത്ത് പ്രായമുള്ള രണ്ടു സൗദി പൗരന്മാരാണ് അറസ്റ്റിലായത്.

റിയാദ്: സൗദി അറേബ്യയില്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഒമ്പതര ലക്ഷം റിയാല്‍ കവര്‍ന്നു. രണ്ടംഗ കൊള്ളസംഘത്തെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തില്‍ നിന്ന് 100 കിലോമീറ്ററകലെ അല്‍ദലമിലാണ് സംഭവം. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് കൊള്ളയടിക്ക് ഇരയായത്.

എടിഎമ്മില്‍ പണം നിറക്കുന്നതിനിടെയാണ് പണം സൂക്ഷിച്ച കവചിത വാഹനത്തിലെ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ ഊര്‍ജിത അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അമ്പതിനടുത്ത് പ്രായമുള്ള രണ്ടു സൗദി പൗരന്മാരാണ് അറസ്റ്റിലായത്. ഇവര്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതികളാണ്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതികളില്‍ നിന്ന് കൊള്ളയടിച്ച പണത്തില്‍ ഒരു ഭാഗം വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.
 

click me!