ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് വിദേശികള്‍ പിടിയില്‍

By Web TeamFirst Published Sep 21, 2020, 9:42 AM IST
Highlights
  • മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട.
  • രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍.

മസ്‌കറ്റ്: ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയതിനും വന്‍ തോതില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ചതിനും റോയല്‍ ഒമാന്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും ഏഷ്യന്‍ രാജ്യക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഇവരുടെ പക്കല്‍ നിന്നും അഞ്ച് കെട്ടുകളിലായുള്ള ക്രിസ്റ്റല്‍ ഡ്രഗുകള്‍, 284 മോര്‍ഫിന്‍ ഗുളികകള്‍, 629 മയക്കുഗുളികകള്‍, രണ്ട് കഷണം ഹാഷിഷ് എന്നിവയും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നതിനുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി.  
 

click me!