Latest Videos

വാഹന പരിശോധനയ്‍ക്കിടെ കണ്ടെത്തിയത് 120 കുപ്പി മദ്യം; പ്രവാസികള്‍ അറസ്റ്റിലായി

By Web TeamFirst Published Oct 24, 2021, 8:56 AM IST
Highlights

പ്രാദേശികമായി നിര്‍മിച്ച മദ്യമാണ് കണ്ടെടുത്തത്. രാത്രിയിലെ പട്രോളിങിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. 

കുവൈത്ത് സിറ്റി: വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി ( locally-made booze) രണ്ട് പ്രവാസികള്‍ കുവൈത്തില്‍ (Kuwait) അറസ്റ്റിലായി. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാല്‍മിയ പൊലീസാണ് (Salmiya police) നടപടിയെടുത്തതെന്ന് അല്‍ - റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

പ്രാദേശികമായി നിര്‍മിച്ച മദ്യമാണ് കണ്ടെടുത്തത്. രാത്രിയിലെ പട്രോളിങിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഏതാനും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു കാറില്‍ നിന്ന് 120 കുപ്പി മദ്യം കണ്ടെടുത്തത്. അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി. 

click me!