
ഷാര്‍ജ: ഷാര്‍ജയില്‍ ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ രണ്ട് കാറുകള്‍ കത്തിനശിച്ചു. അബു ഷആറയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലാണ് ആദ്യം തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചശേഷം പൊലീസും മറ്റ് ഏജന്‍സികളും അന്വേഷണം നടത്തി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറുകള്‍ ദിവസങ്ങളായി ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam