
മസ്‍കത്ത്: ചിതലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് വെള്ളിയാഴ്‍ച ഇക്കാര്യം അറിയിച്ചത്. കുട്ടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോളിലെ ദേശീയ വിഷ നിയന്ത്രണ കേന്ദ്രം സ്ഥിതി നിരീക്ഷിച്ചുവരികയാണ്. രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ എളുപ്പത്തില്‍ തുറക്കാവുന്ന കുടിവെള്ള കുപ്പികളില്‍ കീടനാശിനി സൂക്ഷിച്ചുവെച്ചതാണ് അപകട കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam