
റിയാദ്: വെള്ളിയാഴ്ച പുലർച്ചെ ജിദ്ദ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നഗരത്തിന് തെക്ക് സനാബിൽ പാലത്തിന് മുമ്പ് തീരദേശ റോഡിലുണ്ടായ വാഹനാപകടത്തിലാണ് ജീവഹാനി സംഭവിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെയാണ് കാറിടിച്ച അപകടമുണ്ടായിരുന്നതെന്ന് ജിദ്ദ റെഡ്ക്രസൻറ് വക്താവ് അബ്ദുല്ല അഹമ്മദ് അബൂസൈദ് വ്യക്തമാക്കി. വിവരമറിഞ്ഞ ഉടനെ നാല് യൂനിറ്റ് ആംബുലൻസ് സംഘം സ്ഥലത്തെത്തിയിരുന്നു. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. സിവിൽ ഡിഫൻസ്, ട്രാഫിക് വിഭാഗവും സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്നും വക്താവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam