നുഴഞ്ഞുകയറ്റക്കാരെ സഹായിച്ചതിന് രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Oct 20, 2019, 2:15 PM IST
Highlights

അയല്‍രാജ്യങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി ഒമാനില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഇവര്‍ സഹായിച്ചുവെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. 

മസ്കത്ത്: അനധികൃതമായി മറ്റുള്ളവരെ രാജ്യത്ത് കടക്കാനും പുറത്തുപോകാനും സഹായിച്ചതിന് രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിലായി. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അയല്‍രാജ്യങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി ഒമാനില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഇവര്‍ സഹായിച്ചുവെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

click me!