
അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പ്രവാസികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ഏഷ്യക്കാരനും അറബ് പൗരനുമാണ് മരിച്ചത്. ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവര്‍ക്കും നേരത്തെ തന്നെ മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്നും വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ അറിയിച്ചത്. 14 പേരാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം രാജ്യത്ത് ഇന്നലെ 331 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2990 ആയി. രോഗബാധിതരെ കണ്ടെത്താന്‍ വിപുലമായ പരിശോധനയാണ് യുഎഇ അധികൃതര്‍ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം നാല്‍പതിനായിരത്തിലധികം പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച 29 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 268 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam