കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് രണ്ട് പ്രവാസികള്‍ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Feb 14, 2021, 11:10 PM IST
Highlights

ഏഷ്യന്‍ വംശജരായ രണ്ട് പ്രവാസികള്‍ക്ക് ഗുരുതര പരിക്കേറ്റു.

മസ്‌കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് രണ്ട് പ്രവാസികള്‍ താഴേക്ക് വീണതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സസ് (പിഎസിഡിഎ) ഞായറാഴ്ച അറിയിച്ചു. ഏഷ്യന്‍ വംശജരായ രണ്ട് പ്രവാസികള്‍ തെക്കന്‍ മാബെലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ്  താഴേക്ക് വീണതെന്ന് പിഎസിഡിഎയുടെ അറിയിപ്പില്‍ പറയുന്നു. രണ്ടുപേരുടെയും നില ഗുരുതരമാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി. 


 

click me!