സൗദി അറേബ്യയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Feb 14, 2021, 10:31 PM IST
Highlights

 2714 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 459 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ 322 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 282 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധയിടങ്ങളിലായി നാല്  മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372732 ആയി. ഇതില്‍ 363585 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6433 ആയി.

 2714 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 459 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത  പുതിയ കേസുകള്‍: റിയാദ് 167, കിഴക്കന്‍ പ്രവിശ്യ 64, മക്ക 40, അല്‍ഖസീം 9, മദീന 7, അസീര്‍ 7, ഹാഇല്‍ 5, അല്‍ജൗഫ് 5, ജീസാന്‍ 5, വടക്കന്‍ അതിര്‍ത്തി മേഖല 4, നജ് റാന്‍ 4, തബൂക്ക് 3, അല്‍ബാഹ 2.

click me!