
റിയാദ്: നിയന്ത്രണങ്ങള്‍ ലംഘിച്ച് അനധികൃതമായി ഹജ്ജ് തീര്‍ത്ഥാടകരെ എത്തിക്കാന്‍ ശ്രമിച്ച ഏഴ് പേര്‍ക്ക് സൗദി അറേബ്യയില്‍ ജയില്‍ ശിക്ഷ. ഇവര്‍ക്ക് വന്‍ തുക പിഴയും ചുമത്തിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍ നടന്ന ഹജ്ജ് തീര്‍ത്ഥാടനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സൗദി ഭരണകൂടം നടത്തിയ സജ്ജീകരണങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് വാഹനങ്ങളിലായി 17 തീര്‍ത്ഥാടകരെ അനധികൃതമായി എത്തിക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. സൗദി ജവാസാത്ത് ഇവര്‍ക്ക് 1,70,000 റിയാല്‍ പിഴയും 105 ദിവത്തെ ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. പിടിയിലായവരിലുള്ള രണ്ട് പ്രവാസികളെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. 10,000 മുതല്‍ 40,000 ദിര്‍ഹം വരെയാണ് ഇവര്‍ക്ക് ശിക്ഷ. 15 ദിവസം ജയിലില്‍ കഴിയുകയും വേണം. മതിയായ അനുമതിയില്ലാതെ പുണ്യ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കരുതെന്ന് സൗദി അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam