
ബിഗ് ടിക്കറ്റ് സീരീസ് 286 ഡ്രോയിൽ അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് ഒരു മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനം.
ഒറ്റ രാത്രികൊണ്ട് മില്യണയർമാരായ അഞ്ചു പേരിൽ രണ്ടു പേർ മലയാളികളാണ്.
മുരളി വാഴയലി
ഒമാനിൽ സൂപ്പർവൈസറാണ് കേരളത്തിൽ നിന്നുള്ള മുരളി. എട്ടു വർഷമായി പല സംഘങ്ങളോട് ചേർന്നാണ് മുരളി ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്.
“ഒൻപത് മാസം മുൻപാണ് ഞങ്ങൾ എന്റെ പേരിൽ ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. 20 പേരാണ് സംഘത്തിലുള്ളത്. എന്റെ ഭാര്യയും മറ്റൊരു സംഘത്തിനൊപ്പം ഇതിൽ പങ്കെടുക്കാറുണ്ട്. ഇത് ആദ്യമായാണ് ഞാൻ ഒരു സമ്മാനം നേടുന്നത്.” – മുരളി പറയുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം.
ലിയോ ലോറൻസ്
സമ്മാനം നേടിയ രണ്ടാമത്തെ മലയാളിയാണ് ലിയോ ലോറൻസ്. അജ്മാനിൽ അക്കൗണ്ട് മാനേജറായാണ് അദ്ദേഹം ജോലിനോക്കുന്നത്. ആറ് വർഷം മുൻപാണ് ആദ്യമായി ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. എല്ലാ മാസവും പത്ത് സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് രീതി.
വിജയം നേടുമെന്ന് ഉള്ളിൽ തോന്നിയിരുന്നതായി ലിയോ പറയുന്നു. പക്ഷേ, ഭാര്യ അത് കാര്യമാക്കിയില്ല. കുടുംബമായി ആശുപത്രിയിലേക്ക് മകളുമായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കോൾ വന്നത്.
“ഞങ്ങൾ രണ്ടു പേർക്കും വിശ്വസിക്കാനായില്ല. എന്റെ തോന്നൽ ശരിയായിരുന്നു.”
അടുത്തിടെയാണ് ലിയോ ഒരു വീട് വാങ്ങിയത്. സമ്മാനത്തുക ഭവന വായ്പയുടെ ഭാരം കുറയ്ക്കാൻ ഉപയോഗിക്കുമെന്നാണ് ലിയോ പറയുന്നത്.
ചൈതന്യ കുമാരി രാമചന്ദ്രൻ
തമിഴ് നാട്ടിൽ നിന്നുള്ള ചൈതന്യ യു.എ.ഇയിൽ താമസിക്കുന്ന സോഫ്റ്റ് വെയർ എൻജിനീയറാണ്.
“ഇതിന് മുൻപ് ഞാൻ അഞ്ച് ടിക്കറ്റേ വാങ്ങിയിട്ടുള്ളൂ. സ്വന്തമായാണ് ടിക്കറ്റെടുത്തത്.” – ചൈതന്യ പറയുന്നു.
ഇന്ത്യയിലുള്ള സമയത്താണ് ഫോൺകോൾ വന്നത്. അതുകൊണ്ട് വിജയത്തെക്കുറിച്ച് അറിഞ്ഞില്ല. സുഹൃത്ത് അയച്ച സ്ക്രീൻഷോട്ടിലൂടെയാണ് വിജയിയായി എന്ന് തിരിച്ചറിഞ്ഞത്. അപ്പോൾതന്നെ ഇ-മെയിൽ പരിശോധിച്ച് ചൈതന്യ വിജയം ഉറപ്പിച്ചു.
രജത് ഉപധ്യായ
ദുബായിൽ ജീവിക്കുന്ന രജത് കർണ്ണാടക സ്വദേശിയാണ്. അഞ്ച് സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“പ്രാങ്ക് ആണെന്നാണ് കരുതിയത്. സ്വയം ഓൺലൈനിൽ നോക്കി വിജയം ഞാൻ ഉറപ്പിച്ചു.” – അദ്ദേഹം പറഞ്ഞു.
വീട്ടിലേക്ക് സമ്മാനത്തുക അയച്ചു നൽകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
റിതേഷ് ലോബോ
മംഗലാപുരം സ്വദേശിയാണ് റിതേഷ്. ദുബായിലാണ് നിലവിൽ താമസിക്കുന്നത്. പത്ത് പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്.
“ശരിക്കും ഞെട്ടിപ്പോയി. വർഷങ്ങളായി ശ്രമിക്കുന്നതാണ്. എനിക്കിത് വിശ്വസിക്കാനായില്ല.”
മെയ് മാസം പുതിയ പ്രൊമോഷനുകൾ ബിഗ് ടിക്കറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്. ജൂൺ 3-ന് വിജയിയെ പ്രഖ്യാപിക്കും.
ബിഗ് വിൻ മത്സരത്തിൽ 600,000 ദിർഹമാണ് സമ്മാനം. വീക്കിലി ഇ-ഡ്രോയിൽ 400,000 ദിർഹവും സമ്മാനം ലഭിക്കും. ബിഗ് വിൻ മെയ് 24 വരെയുണ്ട്. ഒറ്റ ഇടപാടിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് പങ്കെടുക്കാം. നാല് പേരാണ് ഫൈനലിസ്റ്റുകളാകുക. ജൂൺ ഒന്നിന് ഈ പേരുകൾ വെബ്സൈറ്റിലൂടെ അറിയിക്കും. ജൂൺ 3-ന് ഇവർക്ക് ബിഗ് വിൻ കളിക്കാം. 150,000 ദിർഹം വരെയാണ് സമ്മാനം.
ഇ-ഡ്രോയിൽ ആഴ്ച്ചതോറും നാലു വിജയികൾക്ക് 25,000 ദിർഹംവീതം നേടാം.
ഡ്രീം കാർ സീരീസിൽ ജൂൺ മൂന്നിന് റേഞ്ച് റോവർ വെലാർ, ജൂലൈ 3-ന് ബി.എം.ഡബ്ല്യു എക്സ്6 കാറുകളാണ് സമ്മാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam