സൗദി അറേബ്യയില്‍ മലയാളി കുടുംബം അപകടത്തിൽ പെട്ട് രണ്ട് മരണം

Published : Dec 20, 2019, 04:15 PM IST
സൗദി അറേബ്യയില്‍ മലയാളി കുടുംബം അപകടത്തിൽ പെട്ട് രണ്ട് മരണം

Synopsis

റിയാദില്‍ നിന്നും മക്കയിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ 350 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവരുടെ കാർ  റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. 

റിയാദ്:  ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. റിയാദിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂർ  മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദില്‍ നിന്നും മക്കയിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ 350 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവരുടെ കാർ  റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കൂടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
ആകാശത്ത് നിയന്ത്രണം കടുപ്പിച്ച് ഒമാൻ; ഡ്രോണുകളും എല്ലാ വായുമാർഗ കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു