കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു

Published : Jun 08, 2020, 08:45 PM IST
കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു

Synopsis

ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോൾ 200 ആയി. കൊവിഡ് പടർന്നതിന് ശേഷമുള്ള രണ്ട് മാസങ്ങൾ കൊണ്ടാണ് നൂറു മലയാളികൾ മരിച്ചതെങ്കിൽ പിന്നീടുള്ള 99 മരണങ്ങൾ കഴിഞ്ഞ 13 ദിവസത്തിനിടെയാണ് സംഭവിച്ചത്. 

ദുബായ്: കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്‌പൂര്‌‍ പുത്തൻ പറമ്പിൽ താജുദ്ദീൻ പി.എ ജിദ്ദയിലും, ആലുവ ശങ്കരൻകുഴി എസ്.എ ഹസൻ റാസൽഖൈമയിലുമാണ് മരിച്ചത്. 51 വയസുകാരനായ എസ്.എ ഹസൻ ദുബായ്‍ക്കാരൻ എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഹസൻ  ഇടത്തരം വ്യവസായി കൂടിയാണ് . 

ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോൾ 200 ആയി. കൊവിഡ് പടർന്നതിന് ശേഷമുള്ള രണ്ട് മാസങ്ങൾ കൊണ്ടാണ് നൂറു മലയാളികൾ മരിച്ചതെങ്കിൽ പിന്നീടുള്ള 99 മരണങ്ങൾ കഴിഞ്ഞ 13 ദിവസത്തിനിടെയാണ് സംഭവിച്ചത്. യു.എ.ഇയിൽ 92 മലയാളികളാണ് മരിച്ചത്. സൗദി അറേബ്യയിൽ 57 മലയാളികൾ മരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ