
റിയാദ്: കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ സൗദി അറേബ്യയിലെ ജുബൈലിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ചലവറ ശ്രുതിലയത്തിൽ ദയശീലൻ (65), കൊല്ലം കരുനാഗപ്പള്ളി മാടൻകാവ് ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണ പിള്ള (55) എന്നിവരാണ് മരിച്ചത്.
ജുബൈൽ മുവാസത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ദയശീലൻ മരിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ വർക്ഷോപ്പ് സൂപ്പർവൈസർ ആയിരുന്ന ഗോപാലകൃഷ്ണ പിള്ളയെ രണ്ടാഴ്ച മുമ്പ് കടുത്ത പനിയെ തുടർന്നാണ് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം കലശലായതിനെ തുടർന്ന് ഖോബാർ അൽ-മന ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. 12 വർഷമായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ: ശ്രീജ.
സൗദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 46 മരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam