സൗദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 46 മരണം

By Web TeamFirst Published Jun 20, 2020, 9:59 PM IST
Highlights

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54086 ആയി.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ശനിയാഴ്ച 3941 പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 154233 ആയി. 24 മണിക്കൂറിനിടെ 46 മരണം റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെ മരണസംഖ്യ 1230 ആയി. റിയാദ്, മക്ക, ജിദ്ദ, ബുറൈദ, ഹുഫൂഫ്, ത്വാഇഫ്, അറാർ, നാരിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ നേരിയ ആശ്വാസം പകർന്ന് 3153 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ 98917 പേർ രോഗമുക്തരായി. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54086 ആയി.

പുതിയ രോഗികൾ: റിയാദ് 740, ജിദ്ദ 421, മക്ക 354, ഹുഫൂഫ് 285, ത്വാഇഫ് 221, ദമ്മാം 178, മദീന 173, ഖത്വീഫ് 148, ഖോബാർ 143, അൽമുബറസ് 127, ഖമീസ് മുശൈത് 125, അബഹ 110, ഹഫർ അൽബാത്വിൻ 67, നജ്റാൻ 58, അൽറാസ് 47, ഹാഇൽ 47, വാദി അൽദവാസിർ 47, യാംബു 42, ജുബൈൽ 38, അൽഅയൂൻ 34, സഫ്വ 28, മജ്മഅ 27, ബുറൈദ 25, ഉനൈസ 25, അഹദ് റുഫൈദ 24, അൽഖർജ് 21, അൽജഫർ 19, തബൂക്ക് 19, ഹുത്ത സുദൈർ 17, അൽഖഫ്ജി 15, ജീസാൻ 14, ഹുറൈംല 14, അബ്ഖൈഖ് 13, ദഹ്റാൻ 12, റാസതനൂറ 11, ഖുലൈസ് 10, ശറൂറ 10, മഖ്വ 9, അൽമൻദഖ് 9, ബൽജുറഷി 9, ബീഷ 9, ഖുറയാത് അൽഉൗല 8, റൂമ 8, റാനിയ 7, ബുഖൈരിയ 6, മഹായിൽ 6, ബേയ്ഷ് 6, വാദി അൽഫറഅ 5, ദറഇയ 5, റിയാദ് അൽഖബ്റ 5, അൽനമാസ് 5, വാദി ബിൻ ഹഷ്ബൽ 5, നാരിയ 5, സാംത 5, അല്ലൈത് 5, തുമൈർ 5, താദിഖ് 5, അൽബാഹ 4, സകാക 4, അൽഹർജ 4, അൽമജാരിദ 4, ദഹ്റാൻ അൽജനൂബ് 4, ഉറൈറ 4, ഫർസാൻ 4, ഹുത്ത ബനീ തമീം 4, തബർജൽ 3, സാജർ 3, അൽസഹൻ 3, അൽഖഹ്മ 3, അബൂഅരീഷ് 3, റാബിഗ് 3, അറാർ 3, ദുബ 2, അൽഅസിയ 2, അൽനബാനിയ 2, അയൂൻ അൽജുവ 2, തുറൈബാൻ 2, ദലം 2, ഖിയ 2, ഉമ്മു അൽദൂം 2, അൽമദ്ദ 2, ബലാസ്മർ 2, സറാത് അബീദ 2, അൽറീത 2, അദം 2, വുതെലാൻ 2, ഹഖ്ൽ 1, ഖിൽവ 1, മഖ്വ 1, അൽഉല 1, അൽഖുവരാ 1, ഖുസൈബ 1, ഖുൻഫുദ 1, അൽമഹാനി 1, തുർബ 1, സൽവ 1, അൽഗസല 1, അൽഷനൻ 1, മൗഖഖ് 1, അൽദർബ് 1, അൽഅയ്ദാബി 1, തുവാൽ 1, സബ്യ 1, ബദർ അൽജനൂബ് 1, ഹബോന 1, യാദമഅ 1, റഫ്ഹ 1, അൽദലം 1, ശഖ്റ 1.  

സൗദി സാധാരണ നിലയിലേക്ക്; കര്‍ഫ്യൂ പിന്‍വലിക്കുന്നു

click me!