
അബുദാബി: അബുദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മലയാളി ഹോട്ടലില്‍. പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. 56 പേര്‍ക്ക് സാരമായ പരിക്കും 64 പേര്‍ക്ക് നിസ്സാര പരിക്കുമാണുള്ളത്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്‍റിലാണ് പാചക വാതകം പൊട്ടിത്തെറിച്ചത്. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പൊട്ടിത്തെറിയെ തുടര്‍ന്ന് സമീപത്തെ കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
യുഎഇയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
മുന്‍കരുതലെന്ന നിലയില്‍ സമീപത്തെ നാല് താമസകേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. റെസ്റ്റോറന്‍റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചുവെന്നും അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ദുബൈ: കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ച് യുവതിയും വളര്‍ത്തു നായയും ദുബൈയിലെ വില്ലയില്‍ മരിച്ച നിലയില്‍. യുവതിയുടെ കൂട്ടുകാരിയെ അവശനിലയില്‍ കണ്ടെത്തി.
അല്‍ ബര്‍ഷയിലെ വില്ലയിലാണ് സംഭവം. ഏഷ്യക്കാരന്‍ വാടകയ്ക്ക് എടുത്ത് നിരവധി കുടുംബങ്ങള്‍ക്ക് ഭാഗിച്ച് നല്‍കിയ വില്ലയിലെ മുറിയിലായിരുന്നു യുവതിയും സുഹൃത്തും താമസിച്ചിരുന്നത്. ഒന്നിലധികം കുടുംബങ്ങള്‍ വില്ലയില്‍ താമസിക്കുന്നതിനാല്‍ അധികൃതര്‍ വീടിന്‍റെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിന് ശേഷം വാടകക്കാര്‍ ജനറേറ്റര്‍ ഉപയോഗിക്കുകയായിരുന്നു.
മരണം സംഭവിച്ചതിന് തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതായാണ് സംശയമെന്നാണ് കൂടെയുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ആദ്യം പൊലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇലക്ട്രിക് ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൂടിവെച്ച ജനറേറ്റര്‍ പൊലീസ് ഓണാക്കിയതോടെ മിനിറ്റുകള്‍ക്കകം ഇടനാഴികളിലും മുറികളിലും പുക നിറഞ്ഞിരുന്നു.
പ്രധാന വാടകക്കാരന്‍ ജനറേറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് മരണപ്പെട്ട യുവതിയുടെ മുറിയില്‍ വ്യാപിക്കുകയും ഇത് ശ്വസിച്ച് യുവതിയും വളര്‍ത്തുനായയും മരിക്കുകയായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രൈം സീന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ മകി സല്‍മാന്‍ പറഞ്ഞു. ജനറേറ്ററില്‍ നിന്ന് ദൂരെ മാറിയാണ് മരണപ്പെട്ട യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്നത്. അതിനാല്‍ അവര്‍ രക്ഷപ്പെട്ടു.
നിശബ്ദ കൊലയാളി എന്ന് വിളിക്കപ്പോടുന്ന കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകമാണ്. ഇതിന് നിറമോ മണമോ ഇല്ല. ദീര്‍ഘനേരം ഇത് ശ്വസിക്കുന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിലേക്കും നയിക്കും. ശ്വാസത്തിലൂടെ ശരീരത്തില്‍ പ്രവേശിച്ച് രക്തത്തില്‍ കലര്‍ന്ന് ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ തന്മാത്രകളുമായി ബന്ധിപ്പിക്കുകയും ഓക്സിജനുമായി ബന്ധിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ