യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published : Oct 14, 2021, 09:42 AM IST
യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Synopsis

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ അറിയിച്ചു. 

ഷാര്‍ജ: യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് (Three trucks crashed) രണ്ട് പേര്‍ മരിച്ചു (Two killed in accident). ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍ (Sharjah) ബുധനാഴ്‍ച പുലര്‍ച്ചെയായിരുന്നു സംഭവം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ (Sheikh Mohamed Bin Zayed Road) ഹംരിയയിലായിരുന്നു (Hamriya) അപകടമെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.  രണ്ട് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധമായ ഡ്രൈവിങാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അല്‍ ഹംരിയ പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അലി അല്‍ ജലാഫ് പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ