ഒമാനിൽ മലവെള്ളപ്പാച്ചിലില്‍ രണ്ടു മലയാളികളെ കാണാതായി

Published : Mar 23, 2020, 09:22 AM IST
ഒമാനിൽ മലവെള്ളപ്പാച്ചിലില്‍ രണ്ടു മലയാളികളെ കാണാതായി

Synopsis

ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും രണ്ട് മലയാളികളെ കാണാതായി.  കണ്ണൂര്‍, കൊല്ലം സ്വദേശികളാണ് കാണാതായവര്‍. 

മസ്കറ്റ്: ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും അകപ്പെട്ടു രണ്ടു മലയാളികളെ കാണാതായി. കൊല്ലം സ്വദേശിയായ സുജിത്തും കണ്ണൂർ സ്വദേശിയായ വിജിഷുമാണ് ഒഴുക്കിൽപ്പെട്ടത്‌.

മസ്കറ്റിൽ നിന്നും 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പൊലീസിന്റെ തെരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടുകിട്ടിയിട്ടുണ്ട്. അൽ റഹ്‍മ ന്യൂന മർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ് .

മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും വാഹനങ്ങൾ വാദികൾ  മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്ദേശം അനുസരിച്ചു ആയിരിക്കണമെന്നും സിവിൽ ഏവിയേഷൻ  അതോറിറ്റി  അറിയിച്ചിട്ടുണ്ട്. ഇന്നും വിവിധ ഇടങ്ങളില്‍ മഴക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും  അധികൃതർ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട