കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ 40 കോടിയുടെ തട്ടിപ്പ്; മലയാളികള്‍ പിടിയില്‍

By Web TeamFirst Published Jan 8, 2019, 11:43 PM IST
Highlights

കമ്പനിയുടെ സ്പോൺസരായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിക്കുകയും കമ്പനിയുടെ വിശ്വസ്തരായി മാറിയ ശേഷം പ്രതികൾ കമ്പനിയുടെ അക്കൗണ്ടിൽ കൃത്രിമം കാണിച്ചു 40 കോടിയുടെ തട്ടിപ്പ് നടത്തുകയായിരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് മലയാളികൾ പിടിയിലായി. സ്വകാര്യ കമ്പനിയിൽ 40 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ നാല്‍വര്‍ സംഘത്തിലെ ഹരിപ്പാട് സ്വദേശി വിച്ചു രവി, ചങ്ങനാശ്ശേരി സ്വദേശി ജയകൃഷ്ണൻ എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കമ്പനിയുടെ സ്പോൺസരായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിക്കുകയും കമ്പനിയുടെ വിശ്വസ്തരായി മാറിയ ശേഷം പ്രതികൾ കമ്പനിയുടെ അക്കൗണ്ടിൽ കൃത്രിമം കാണിച്ചു 40 കോടിയുടെ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് കേസ്.

click me!