കടയുടെ വാതിലുകള്‍ തകര്‍ത്ത് മോഷണം; യുഎഇയില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 17, 2022, 11:01 PM IST
Highlights

കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്.

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് അറസ്റ്റിലായത്. രാത്രികാലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്. ഓപ്പറേഷന്‍ റൂമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പിടികൂടാനായി. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

പൊതുസ്ഥലത്ത് ഭാര്യയെ മര്‍ദ്ദിച്ചു; അഗ്നിശമനസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റ സോഷ്യല്‍ മീഡിയ താരം പിടിയില്‍

റിയാദ്: സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റ സെലിബ്രിറ്റിക്ക് സൗദി അറേബ്യയില്‍ 50,000 റിയാല്‍ പിഴ ചുമത്തി. സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി പ്രശസ്ത ബ്രാന്‍ഡ് കമ്പനികളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസിലാണ് സാമൂഹിക മാധ്യമതാരമായ സൗദി യുവാവ് അബ്ദുല്ല ഈദ് ആയിദ് അല്‍ഉതൈബിന് റിയാല്‍ അപ്പീല്‍ കോടതി പിഴ ശിക്ഷ വിധിച്ചത്.

റിയാദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തിയിരുന്നത്. വ്യാജ ലേഡീസ് വാനിറ്റി ബാഗുകളും ചെരുപ്പുകളുമാണ് ഇയാള്‍ വിറ്റത്. ആഢംബര കാറുകളിലാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നത്. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ട്രേഡ്മാര്‍ക്ക് നിയമം എന്നിവയാണ് ഇയാള്‍ ലംഘിച്ചതായി കണ്ടെത്തിയത്. ഇയാളുടെ കൈവശമുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടാനും യുവാവ് നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും സ്വന്തം ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിലുണ്ട്.

വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് 'മുങ്ങിയാല്‍' പിടി വീഴും, ലക്ഷങ്ങള്‍ പിഴ

ഒമാനില്‍ വാഹനങ്ങള്‍ മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

click me!