പണയം വെച്ച് 80,000 രൂപ വാങ്ങിയവർ രണ്ടാമതും എത്തിയപ്പോൾ കുടുങ്ങി; വൻ തട്ടിപ്പിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Published : Aug 28, 2023, 07:52 PM ISTUpdated : Aug 28, 2023, 07:59 PM IST
പണയം വെച്ച് 80,000 രൂപ വാങ്ങിയവർ രണ്ടാമതും എത്തിയപ്പോൾ കുടുങ്ങി; വൻ തട്ടിപ്പിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Synopsis

ആദ്യ തവണ 19.5 ഗ്രാം സ്വര്‍ണം പണയം വെച്ച് ഇരുവരും 80,000 രൂപ കൈപ്പറ്റിയിരുന്നു. രണ്ടാമതും എത്തിയപ്പോഴാണ് അറസ്റ്റിലായത്.

ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രണ്ട് യുവാക്കള്‍ പിടിയില്‍. വീയപുരം പൊളൈറ്റ് ബാങ്കേഴ്സ് എന്ന ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജെയ്സൺ എന്നയാളെ തെറ്റിദ്ധരിപ്പിച്ച് 19.50 ഗ്രാം തൂക്കം വരുന്ന മുക്ക് പണ്ടം പണയം വെച്ച് 80,000 രൂപ കൈപ്പറ്റിയ പ്രതികള്‍ പിടിയില്‍. കൊല്ലം ആദിനാട് പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (31), ആലപ്പുഴ അവലൂക്കുന്ന് വെളിയില്‍ ഹൗസില്‍ അജിത് (29) എന്നിവരാണ് പിടിയിലായത്. 

പ്രതികൾ രണ്ടാം തവണയും മുക്കുപണ്ടം പണയം വച്ച് പണം എടുക്കാൻ ശ്രമിക്കുന്നതിടെയാണ് പിടിയിലാകുന്നത്. ഇന്‍സ്പെക്ടര്‍ എസ്എച്ച് ഒ മനു പി മേനോന്‍, എസ്.ഐ ബൈജു, എസ് സി പി ഒ അനീഷ്, സിപിഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 

Read also: 46 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; ഓണക്കാലത്തെ അനധികൃത കച്ചവടം തടയാന്‍ വ്യാപക പരിശോധന

എല്ലാ ദിവസവും പണയം വെയ്ക്കും, ഒരേപോലുള്ള വളകള്‍ക്ക് വേണ്ടതും ഒരേ തുക; പരിശോധനയില്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്
തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ തിരുവനന്തപുരം വിഴിഞ്ഞത്ത് അറസ്റ്റിലായി. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീൻ (27 ) എന്നിവരാണ് അറസ്റ്റിലായത്. വെങ്ങാനൂരിലെ സൂര്യ ഫിനാൻസ് എന്ന സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വള പണയം വെയ്ക്കാൻ എത്തിയപ്പാഴാണ് രണ്ട് യുവാക്കളേയും സ്ഥാപനത്തിലെ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വെച്ച് വിഴിഞ്ഞം പൊലീസിന് കൈമാറിയത്.

ഇതേ സ്ഥാപനത്തിന്റെ കരുമം, ആഴാകുളം , നേമം പൂഴിക്കുന്ന്, പെരിങ്ങമ്മല, ബാലരാമപുരം എന്നീ ബ്രാഞ്ചുകളില്‍ ഇവര്‍ നേരത്തെ സ്വർണ്ണം പൂശിയ വളകൾ പ്രതികൾ പണയം വെച്ചിരുന്നു. രണ്ട് പവന്റെ വളകള്‍ എന്ന പേരിലാണ് ഇവ കൊണ്ടുവന്നിരുന്നത്. ഒരു വളയ്ക്ക് 80,000 രൂപ വെച്ച് ഏഴ് ലക്ഷത്തോളം രൂപ പ്രതികൾ ക്കൈക്കലാക്കിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിൽ പല ബ്രാഞ്ചുകളിലായി ഒരേ പേരിൽ ഒരു വള വീതം പണയം വെച്ച് ഒരേ തുക കൈപ്പറ്റിയെന്ന് കണ്ടത്തിയതോടെയാണ് സംശയ ഉയരാനും പ്രതികൽ കുടുങ്ങാനും കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി