നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Aug 28, 2023, 04:49 PM IST
നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

അൽ മജാൽ മാൻപവർ കോൺടാക്റ്റ് കമ്പനിയിൽ ആറ് വർഷങ്ങളായി ഇലക്ട്രീഷനായി ജോലിചെയ്തിരുന്ന പരേതൻ ഒരുവർഷം മുമ്പാണ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. 

റിയാദ്: ഹൃദയാഘാതത്തെതുടർന്ന് സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ ത്വാഇഫിൽ വെച്ച് മരിച്ച മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി കൊട്ടാടൻ വീട്ടിൽ പ്രതീഷിന്റെ (46) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സാലിഹ് ഇന്ത്യന്‍ കോൺസുലേറ്റുമായി ബന്ധപ്പെട്ട് രേഖകളും സൗദി ഡിപ്പാർട്ടുമെന്റിലെ നടപടികളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലയച്ചത്. 

ഈ മാസം 24ന് വ്യാഴാഴ്ച്ച പുലർച്ചെ 4.40ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ മൃതദേഹം തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് കെ.ടി ജലീൽ, ഒഴുകൂർ സി.എച്ച് സെന്റർ ആംബുലൻസ് ഡ്രൈവർ അലി മുണ്ടോടൻ, വൈറ്റ് ഗാർഡ് അംഗം ഹമീദ് എന്ന അംബി, സി.എച്ച് സെന്റർ വളണ്ടിയർ ബാബു മുക്കോളി, പ്രതീഷിന്റെ കുടുംബാംഗങ്ങളായ ശശി, പ്രജിത്ത്, ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി ഒഴുകൂർ സി.എച്ച് സെന്റർ ആംബുലൻസിൽ മൃതദേഹം വണ്ടൂർ വാണിയമ്പലത്തെ വീട്ടിൽ എത്തിച്ചു.

നെഞ്ചുവേദനയെ തുടർന്ന് ത്വാഇഫ് കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റായി ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. അൽ മജാൽ മാൻപവർ കോൺടാക്റ്റ് കമ്പനിയിൽ ആറ് വർഷങ്ങളായി ഇലക്ട്രീഷനായി ജോലിചെയ്തിരുന്ന പരേതൻ ഒരുവർഷം മുമ്പാണ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. പിതാവും മാതാവും ഭാര്യയും 19 വയസ്സായ മകനും 10 വയസ്സായ മകളുമടങ്ങുന്ന കുടുംബം പരേതെൻറ മരണാനന്തര നടപടികൾ പൂർത്തികരിക്കാൻ കൂടെ ജോലിചെയ്യുന്ന സുഹൃത്ത് തമിഴ്നാട്ടുകാരനായ സുലൈമാൻ എന്നവയാളുടെ പേരിൽ പവർ ഓ ഫ് അറ്റോണി നൽകുകയും അൽ മജാൽ കമ്പനി മാനേജർ സാമി അല്‍ അധ്വാനി നടപടികൾ പൂർത്തീകരിക്കാൻ വേണ്ട എല്ലാ സഹായങ്ങളും നൽകിയിരുന്നു.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം; തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തൃശൂർ വെങ്ങിടങ്ങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47) റിയാദ് ബദീഅയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്. സമീറയാണ് ഭാര്യ. ഒരു മകനുണ്ട്. മൃതദേഹം റിയാദ് ശുമൈസിയിലെ ആശുപത്രി മോർച്ചറിയിൽ. അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയ വളപ്പ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം എന്നിവർ ഒപ്പമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട