
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ ഫാക്ടറിയിലെ അച്ചാറുണ്ടാക്കുന്ന ടാങ്കില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മരിച്ചു. കെയ്‌റോയുടെ വടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് രണ്ട് ഈജിപ്ത് സ്വദേശികളുടെ മരണത്തിനിടയാക്കിയ സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു
വടക്കന്‍ കെയ്‌റോയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ദഖലിയ പ്രവിശ്യയിലെ അച്ചാര്‍ നിര്‍മ്മാണശാലയിലെ വലിയ കണ്ടെയ്‌നറില്‍ സ്ത്രീ തൊഴിലാളി കാല്‍വഴുതി വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന സഹതൊഴിലാളികളായ രണ്ട് യുവാക്കള്‍ കണ്ടെയ്‌നറില്‍ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. 24ഉം 40ഉം വയസ്സുള്ള രണ്ടുപേരാണ് മരിച്ചത്. പരിക്കേറ്റ 40കാരിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറി ഉടമയെ കസ്റ്റഡിയിലെടുക്കാന്‍ ലോക്കല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam