
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. മദീനയിൽ രണ്ട് വിദേശികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയാൽ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന് 50 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയർന്നു.
അതേസമയം 110 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1563 ആയി. ഇതില്‍ 31 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. നിരീക്ഷണത്തിലായിരുന്ന 2500 ഓളം ആളുകൾ രോഗമില്ലെന്ന് ഉറപ്പുവരുത്തി വീടുകളിലേക്ക് മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ