വാഹനാപകടം; പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Published : Jan 11, 2021, 09:54 AM IST
വാഹനാപകടം; പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Synopsis

ഇവര്‍ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മസ്‌കറ്റ്: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സുഹൈല്‍ ബഹ്‍വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍(22), മഹാരാഷ്ട്ര സ്വദേശി ദേവാന്‍ഷൂ(21) എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ഒപ്പം സഞ്ചരിച്ച തലശ്ശേരി സ്വദേശി മുഹമ്മദ് സുന്നൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിനോദ പരിപാടികൾക്ക് ലൈസൻസ് നിർബന്ധം; നിയമലംഘകർക്ക് 10 ലക്ഷം റിയാൽ വരെ പിഴ
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി