യുഎഇയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

Published : Sep 30, 2019, 03:54 PM IST
യുഎഇയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

Synopsis

ഷാര്‍ജയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. രണ്ട് ബസിലുമായി 35ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.

ഷാര്‍ജ: കല്‍ബയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. 10 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു ബസും 25 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍ പെട്ടത്. ബസുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ ബസുമായി കൂട്ടിയിടിക്കുകയായികരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരിക്കില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ സ്കൂളുകളിലേക്ക് കൊണ്ടുപോയി. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലിപെരുന്നാൾ; 382 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി
യുഎഇ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു