കൊവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിച്ചു; യുഎഇയില്‍ രണ്ട് ഷോപ്പിങ് സെന്ററുകള്‍ അടച്ചുപൂട്ടി

By Web TeamFirst Published Sep 21, 2020, 2:43 PM IST
Highlights

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ മാര്‍ക്കറ്റുകളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തി. 

അജ്മാന്‍: യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച രണ്ട് ഷോപ്പിങ് സെന്ററുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. അജ്മാനിലെ ഷോപ്പിങ് സെന്ററുകളാണ് അജ്മാന്‍ എക്കണോമിക് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചത്.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ മാര്‍ക്കറ്റുകളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയെന്ന് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഫോളോ അപ്പ് സെക്ഷന്‍ മാനേജര്‍ മജിദ് അല്‍സുവൈദി പറഞ്ഞു. പരിശോധനയില്‍ രണ്ട് ഷോപ്പിങ് സെന്ററുകളാണ് കൊവിഡ് നിയമം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

click me!