സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുളത്തിലിറങ്ങി, നോർത്ത് വെയിൽസിൽ സഹോദരിമാർ മുങ്ങി മരിച്ചു

Published : Jun 19, 2025, 04:08 PM IST
ഹലീമ സാഹിദ്

Synopsis

സ്നോഡോണിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നോർത്ത് വെയിൽസിലെ യർ വൈഡ്‌ഫാ കൊടുമുടിയിലേക്ക് പോകുന്ന വാട്കിൻ പാതയിലെ കുളത്തിലാണ് സഹോദരിമാര്‍ മുങ്ങി മരിച്ചത്. 

വെയിൽസ്: നോര്‍ത്ത് വെയില്‍സില്‍ സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. സൗത്ത് യോര്‍ക്ക് ഷയറിലെ മാള്‍ട്ട്സ്ബിയില്‍ താമസിച്ചിരുന്ന ഹജ്റ സാഹിദ് (29), ഹലീമ സാഹിദ് (25) എന്നിവരാണ് മുങ്ങി മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം സ്നോഡോണിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നോർത്ത് വെയിൽസിലെ യർ വൈഡ്‌ഫാ കൊടുമുടിയിലേക്ക് പോകുന്ന വാട്കിൻ പാതയിലെ കുളത്തിലാണ് ഇരുവരും ഇറങ്ങിയത്. ഇരുവരും ചെസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളാണ്. ഇന്‍റര്‍നാഷണല്‍ ബിസിനസ് കോഴ്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു. പാകിസ്ഥാന്‍ സ്വദേശിനികളാണ് ഇവര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ
കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു