യുഎഇയില്‍ ക്വാഡ് ബൈക്കുകള്‍ അപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

Published : Nov 09, 2020, 11:23 PM IST
യുഎഇയില്‍ ക്വാഡ് ബൈക്കുകള്‍ അപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

Synopsis

സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ അപകടത്തില്‍ സ്വദേശി യുവാവാണ് മരിച്ചത്. 

അല്‍ഐന്‍: യുഎഇയില്‍ രണ്ടിടങ്ങളിലുണ്ടായ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ അപകടത്തില്‍ സ്വദേശി യുവാവാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. സീഹ് സബ്റയിലുണ്ടായ മറ്റൊരു അപകടത്തിലും യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാളിന് പരിക്കുണ്ട്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് നിരന്തരം ബോധവത്കരണങ്ങള്‍ നടത്തിയിട്ടും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ