കുട്ടി കടലിന് സമീപത്തേക്ക് പോയത് ശ്രദ്ധിച്ചില്ല, രണ്ട് വയസ്സുകാരൻ കടലിൽ മുങ്ങിമരിച്ചു, സംഭവം ബഹ്റൈനിൽ

Published : Jun 19, 2025, 12:05 PM IST
bah death

Synopsis

അൽ ബുദൈയ തീരത്താണ് സംഭവം

മനാമ: ബഹ്റൈനിൽ രണ്ട് വയസ്സുകാരൻ കടലിൽ മുങ്ങിമരിച്ചു. അൽ ബുദൈയ തീരത്താണ് സംഭവം. അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. കുടുംബം വിനോദ യാത്രയുടെ ഭാ​ഗമായി അൽ ബുദൈയ തീരത്ത് എത്തിയതാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം, കടലിന് സമീപത്തായി കുടുംബത്തോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

കുട്ടി കടലിന് സമീപത്തേക്ക് പോയത് മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടലിലും മറ്റ് ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം