ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു, നോവായി അലൻ റൂമി

Published : Feb 13, 2026, 01:05 PM IST
uae obit

Synopsis

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ബാലനാണ് വാഹനാപകടത്തിൽ മരിച്ചത്. രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്.

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​ വാഹനാപകടം സംഭവിച്ചത്.

താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഖത്തറിലെ സ്റ്റേഡിയം 974
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, കാണാതായത് 65ലക്ഷം രൂപയുടെ സ്വർണം, പരാതിയുമായി പ്രവാസി