റമദാനിൽ 3,000 ഉൽപ്പന്നങ്ങളിൽ 60%​ വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

Published : Feb 12, 2026, 12:10 PM IST
Union Coop

Synopsis

യു.എ.ഇ പ്രഖ്യാപിച്ച “കുടുംബത്തിന്റെ വർഷം” പദ്ധതിയുടെ ഭാ​ഗമായികൂടെയാണ് പുതിയ നയം.

റമദാൻ കാലത്ത് കുടുംബങ്ങൾക്ക് പിന്തുണ നൽകാനും വിപണിക്ക് സ്ഥിരത നൽകാനുമുള്ള പദ്ധതികൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്.

ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് നൽകാനാണ് തീരുമാനം. അരി, എണ്ണ, ആട്ട, പഞ്ചസാര, കോഴിയിറച്ചി, മുട്ട, ഈന്തപ്പഴം, ഫ്രോസൺ ഉൽപ്പന്നങ്ങൾ, ഫ്രെഷ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് കിഴിവ് ലഭിക്കും. ഓൺലൈൻ സ്റ്റോറിലും തമയസ് ആപ്പിലും കിഴിവ് ലഭ്യമാണ്. കൂടാതെ 160 അവശ്യ വസ്തുക്കളുടെ വില മരവിപ്പിച്ചു. ഈ മാസം മുഴുവൻ ഇവയ്ക്ക് വില വർദ്ധിക്കില്ല.

യു.എ.ഇ പ്രഖ്യാപിച്ച കുടുംബത്തിന്റെ വർഷം പദ്ധതിയുടെ ഭാ​ഗമായികൂടെയാണ് പുതിയ നയം. ഇത് ജീവിതച്ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കും. വില കുറയ്ക്കാനും സ്ഥിരതയ്ക്കുമായി 6,000-ൽ അധികം പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ നൽകുന്നത് തുടരും.

പ്രത്യേക ഇഫ്താർ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും സ്ഥിരത നിലനിർത്താനും സഹായിക്കും. രക്തദാന ക്യാമ്പയിനുകളും ഡിജിറ്റൽ ജീവകാരുണ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തറാഹും പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

മോർ റമദാൻ ബ്ലെസ്സിങ്സ് ഓൺ യുവർ ടേബിൾ എന്നൊരു പദ്ധതിയുമുണ്ട്. ഇത് മാർച്ച് 23-വരെയാണ് ലഭ്യം. 150 ദിർഹത്തിന് മുകളിൽ പർച്ചേസുകൾ നടത്തുന്നവർക്ക് തമയസ് അക്കൗണ്ട് സ്കാൻ ചെയ്യുന്നതിലൂടെ ആഴ്ച്ചതോറും ഡ്രോകളിൽ പങ്കെടുക്കാം. 10 വിജയികൾക്ക് 1,000 ദിർഹംവീതം നേടാം. മാസംതോറുമുള്ള ഡ്രോയിൽ Jetour വാഹനങ്ങളും സ്വന്തമാക്കാം.

മൊബൈൽ ആപ്പിൽ മാത്രം ലഭ്യമായ ഓഫറുകളും റമദാനിൽ അവതരിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ ഫീച്ചറുകൾ, സ്റ്റോറുകളിൽ പാചക സെഷനുകൾ എന്നിവ ഫെബ്രുവരി 13-15 തീയതികളിലായി നടക്കും. ഇഫ്താർ സമയത്ത് ഈന്തപ്പഴവും വെള്ളവും നൽകും. ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് 22 പ്രാദേശിക ഫാമുകളുമായും പങ്കാളിത്തത്തിലായിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ - 4 മില്യൺ ഡോളറിന് തൊട്ടരികെ എത്തി മൂന്നു പേർ; വിജയികളിൽ മലയാളിയും
അഭിഷേക് കുമാറിന്റെ സ്റ്റാൻഡ്-അപ്പ് കോമഡി സ്പെഷ്യൽ ലൈവുമായി കളേഴ്‌സ് ലാഫ്റ്റർ നൈറ്റ് ദുബായിൽ