
അബുദാബി: യുഎഇയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ കാസർകോട് സ്വദേശിക്ക് ഒരുകോടി രൂപ കോടതി ചെലവടക്കം നഷ്ടപരിഹാരമായി ലഭിച്ചു. അപകടം നടന്ന് രണ്ടാം വര്‍ഷമാണ് ദുബായിലെ ആർ ടി എ ജീവനക്കാരനായിരുന്ന ഉദുമ സ്വദേശി ഉമേഷിനെതേടി നഷ്ടപരിഹാരമെത്തിയത്.
2016 സെപ്റ്റംബർ 25-ന് ഷാർജ ഇത്തിഹാദ് റോഡില്‍വച്ചാണ് കാസര്‍ഗോഡ് സ്വദേശി ഉമേഷ് വാഹനാപകടത്തില്‍പെട്ടത്. മലയാളി ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലൂടെ പോവുകയായിരുന്ന ഉമേഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യൻ ബാബു തല്‍ക്ഷണം മരിക്കുകയും ഗുരുതരമായി പരുക്കേറ്റ ഉമേഷിനെ ഷാര്‍ജയിലെ ആശുപത്രിയിലും തുടര്‍ച്ചികിത്സയ്ക്കായി പിന്നീട് നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
വാഹനമോടിച്ച മലയാളിയെ ക്രിമിനൽ കേസിൽ കോടതി കുറ്റക്കാരനാണെന്നുകണ്ടെത്തി രണ്ടുമാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മാത്രമല്ല മരിച്ചയാളുടെ അനന്തരാവകാശികൾക്ക് 39,25,000 രൂപനൽകാനും ഷാർജ കോടതി വിധിച്ചു. ഈസാഹചര്യത്തില്‍ സാമൂഹികപ്രവർത്തകനും നിയമപ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരിയെ നടത്തിയ ഇടപെടലിലാണ് ഇന്‍ഷറന്‍സ് കമ്പനി ഒരുകോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിവന്നത്.
ഇതിനെതിരേ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചു. പരാതിക്കാരന്‍റെ പരിക്കുകൾ ഗുരുതരമല്ലെന്നും, അപകടം വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധകൊണ്ടുമാത്രമല്ലെന്നും ഉമേഷിന്റെ ഭാഗത്തുകൂടി തെറ്റുണ്ടെന്ന് വാദിച്ചെങ്കിലും വാദങ്ങൾ നിലനിൽക്കുന്നവയല്ലെന്ന് കണ്ടെത്തി കീഴ്‌കോടതിയുടെ വിധി സ്ഥിരപ്പെടുത്തുകയും ചെയ്തു. നഷ്ടപരിഹാരതുക അഭിഭാഷകരായ. അലി ഇബ്രാഹിം, തലത്ത് അൻവർ എന്നിവർചേർന്ന് ഉമേഷ്‌കുമാറിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam