കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ വിതരണം ചെയ്തത് ഒരു കോടിയിലേറെ ഡോസുകള്‍

By Web TeamFirst Published May 8, 2021, 6:41 PM IST
Highlights

1.11 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 78,342 ഡോസുകള്‍. ഇതോടെ 1.11 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം യുഎഇയില്‍ 1735 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1701 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,00,648 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,34,445 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,14,769 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1610 പേരാണ് യുഎഇയില്‍ കൊവിഡ് കാരണം ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 18,066 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 

click me!