ഇറാൻ-ഇസ്രയേൽ സംഘർഷം; ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി

Published : Jun 13, 2025, 03:52 PM ISTUpdated : Jun 13, 2025, 04:33 PM IST
flight

Synopsis

ഫ്ലൈദുബൈ, എമിറേറ്റ്സ്, ഇത്തിഹാദ് വിമാന കമ്പനികള്‍ പ്രധാനമായും നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 

അബുദാബി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള ചില സര്‍വീസുകള്‍ റദ്ദാക്കി. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്, സിറിയ സർവീസുകൾക്ക് തടസം നേരിട്ടു.

നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്. ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഫ്ലൈദുബൈ, എമിറേറ്റ്സ്, ഇത്തിഹാദ് വിമാന കമ്പനികള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. 

ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള നിരവധി സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. നാളെ അബുദാബിക്കും ടെല്‍ അവീവിനും ഇടയിലുള്ള സര്‍വീസുകള്‍ വൈകിയേക്കും. എമിറേറ്റ്സിന്‍റെ ദുബൈയില്‍ നിന്ന് ഇറാനിലെ നഗരങ്ങളിലേക്കും ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിന്ന് റദ്ദാക്കി. ദുബൈയില്‍ നിന്ന് തെഹ്റാനിലേക്കുള്ള നാളത്തെ ഇകെ 977/EK978 വിമാനം റദ്ദാക്കി. ഫ്ലൈ ദുബൈയും അമ്മാന്‍, ബെയ്റൂത്ത്, ദമാസ്കസ്, ഇറാന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ അറേബ്യയുടെ ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, റഷ്യ, അര്‍മോനിയ, ഉസ്ബസ്കിസ്ഥാന്‍, ജോര്‍ജിയ, അസര്‍ബൈജാന്‍, കസാഖ്സ്ഥാന്‍ എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. സര്‍വീസുകള്‍ കാലതാമസം ഉണ്ടാകാനും വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്നും യാത്രക്കാര്‍ യാത്ര പുറപ്പെടും മുമ്പ് എയര്‍ അറേബ്യയുടെ വെബ്സൈറ്റ് പരിശോധിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പ് വരുത്താനും എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാനിൽ 3,000 ഉൽപ്പന്നങ്ങളിൽ 60%​ വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
എമിറേറ്റ്സ് ഡ്രോ - 4 മില്യൺ ഡോളറിന് തൊട്ടരികെ എത്തി മൂന്നു പേർ; വിജയികളിൽ മലയാളിയും