
ദുബൈ: ഇറാനെതിരെയുള്ള ഇസ്രോയേൽ ആക്രമണത്തെ തുടർന്ന് യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്ല്യം കുത്തനെ താഴ്ന്നു. കഴിഞ്ഞ എട്ട് ആഴ്ചകളിലെ രൂപയുടെ മൂല്ല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 23.30 എന്ന നിലയിലായിരുന്നു വ്യാപാരം നടന്നത്. ഇന്ന് രാവിലെ ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രൂപയുടെ മൂല്ല്യത്തിൽ 0.7 ശതമാനത്തോളം ഇടിവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎഇയിലുള്ള ഇന്ത്യക്കാരായ പ്രവാസികൾ ഈ സമയം നാട്ടിലേക്ക് പണമയക്കുകയാണെങ്കിൽ മികച്ച വിനിമയ നിരക്ക് ലഭ്യമാകും. യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഈ സാഹചര്യം അനുകൂലമാണെങ്കിൽപ്പോലും രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുന്നത്. പ്രത്യേകിച്ചും എണ്ണ ഇറക്കുമതി ചെയ്യേണ്ട സാഹചര്യങ്ങളിൽ.
ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായപ്പോൾ എണ്ണവില 10% വർധിച്ചു. ഇന്ത്യൻ രൂപ സമ്മർദത്തിൽ തുടരും. കൂടാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിൽ ഏറ്റവും ആശങ്ക ഉളവാക്കുന്നത് എണ്ണ ഇറക്കുമതിയിൽ വരുന്ന ചെലവുകളായിരിക്കുമെന്ന് കറൻസി അനലിസ്റ്റുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ