
ദുബായ്: യുഎഇയില്‍ മൂന്ന് മാസം നീളുന്ന പൊതുമാപ്പിന് ഇന്ന് തുടക്കമാവും. ഔട് പാസ് നേടുന്നവര്‍ 21 ദിവസത്തിനകം രാജ്യം വിടണമെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. മലയാളികളടക്കം നിയമവിരുദ്ധമായി രാജ്യത്തുകഴിയുന്ന ആയിരക്കണക്കിന് വിദേശികള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കി രാജ്യത്തു തുടരുന്നവര്‍ക്ക് ജോലിയന്വേഷിക്കാന്‍ ആറുമാസത്തെ പ്രത്യേക വിസയനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ നിരവധി മലയാളി സന്നദ്ധ സംഘടനകളും സജ്ജമായി കഴിഞ്ഞു.
അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയിൽ തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകുവാനോ ഉള്ള അവസരമാണ് ലഭിക്കുക. 2013 ൽ രണ്ട് മാസം നീണ്ട പൊതുമാപ്പ് കാലയളവില്‍ 62,000 പേര്‍ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam