Latest Videos

ബഹിരാകാശ രംഗത്തെ പരസ്പര സഹകരണത്തിന് യുഎഇയും ഇസ്രയേലും തമ്മില്‍ കരാര്‍

By Web TeamFirst Published Oct 21, 2021, 7:57 PM IST
Highlights

യുഎഇ നൂതന സാങ്കേതികവിദ്യ സഹമന്ത്രിയും ബഹിരാകാശ ഏജന്‍സി അധ്യക്ഷയുമായ സാറ ബിന്‍ത് യൂസുഫ് അല്‍ അമീരിയും ഇസ്രയേല്‍ ഇന്നവേഷന്‍, സയന്‍സ്, ടെക്‌നോളജി മന്ത്രി ഓറിത് ഫര്‍കാഷും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. 

ദുബൈ: ബഹിരാകാശ രംഗത്തെ പരസ്പര സഹകരണത്തിന് യുഎഇയും(UAE) ഇസ്രയേലും (Israel)തമ്മില്‍ കരാര്‍. ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ പര്യവേഷണം, വൈജ്ഞാനിക കൈമാറ്റം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് യുഎഇ ബഹിരാകാശ ഏജന്‍സിയും( UAE Space Agency ) ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സിയും(Israel space Agency )ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

യുഎഇ നൂതന സാങ്കേതികവിദ്യ സഹമന്ത്രിയും ബഹിരാകാശ ഏജന്‍സി അധ്യക്ഷയുമായ സാറ ബിന്‍ത് യൂസുഫ് അല്‍ അമീരിയും ഇസ്രയേല്‍ ഇന്നവേഷന്‍, സയന്‍സ്, ടെക്‌നോളജി മന്ത്രി ഓറിത് ഫര്‍കാഷും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. ദുബൈ എക്‌സ്‌പോ 2020ലെ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ബുധനാഴ്ചയാണ് ചടങ്ങ് നടന്നത്.

അറിവും വൈദഗ്ധ്യവും പങ്കുവെക്കുന്നത് ദേശീയ ബഹിരാകാശ രംഗം വളര്‍ത്തുന്നതിനുള്ള യുഎഇയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണെന്നും ചരിത്രത്തിലെ ഏറ്റവും വിജയകരമായ ആഗോള ബഹിരാകാശ പദ്ധതികളുടെ പൊതുവായ സവിശേഷത സഹകരണമാണെന്നും സാറ അല്‍ അമീരി പറഞ്ഞു. യുഎഇ ബഹിരാകാശ ഏജന്‍സിയുമായി സഹകരണത്തിനുള്ള കരാറുകള്‍ ഒപ്പിടുന്നതില്‍ സന്തോഷമുണ്ടെന്ന് ഇസ്രയേല്‍ ഇന്നവേഷന്‍, സയന്‍സ്, ടെക്‌നോളജി മന്ത്രി ഓറിത് ഫര്‍കാഷ് വ്യക്തമാക്കി. 
 

click me!