തുടർച്ചയായി മൂന്ന് ദിവസം ലഭിക്കും, നബിദിനത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

Published : Aug 27, 2025, 04:43 PM IST
eid

Synopsis

വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്.

വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്നും നാളെയും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത, ജാഗ്രത നിർദ്ദേശവുമായി ഖത്തർ കാലാവസ്ഥ വകുപ്പ്
ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല; കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധമാക്കി