പെട്രോളിനും ഡീസലിനും വില കുറഞ്ഞു, യുഎഇയിൽ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു

Published : Nov 01, 2025, 12:16 PM IST
petrol

Synopsis

യുഎഇയിൽ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പുതിയ പെട്രോൾ, ഡീസൽ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

അബുദാബി: യുഎഇയിൽ നവംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ പെട്രോൾ, ഡീസൽ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും വില കുറഞ്ഞു.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ വില. ഒക്ടോബർ മാസം ഇത് ലിറ്ററിന് 2.77 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.51 ദിർഹം ആണ് നവംബർ മാസത്തിലെ വില. ഒക്ടോബർ മാസത്തിൽ വില 2.66 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.44 ദിർഹം ആണ് പുതിയ വില. ഒക്ടോബറിൽ 2.58 ദിർഹം ആയിരുന്നു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. ഡീസൽ ലിറ്ററിന് 2.67 ദിർഹം ആണ് പുതിയ വില. കഴിഞ്ഞ മാസം 2.71 ദിർഹം ആയിരുന്നു. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ നിരക്കുകൾ നിർണയിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യ-സൗദി യാത്രക്കാർക്ക് സന്തോഷവാ‍ർത്ത, എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു, കോഡ്ഷെയർ കരാറിൽ ഒപ്പുവച്ചു
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച് 'കൊലപാതക വീഡിയോ', വിശ്വസിക്കരുത്, സംഗതി വ്യാജമെന്ന് അറിയിച്ച് സൗദി അധികൃതർ