
അബുദാബി: കൊവിഡ്(Covid) കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ(UAE) പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. 2022 ജനുവരി 10ന് നിരോധനം പ്രാബല്യത്തില്‍ വരും.
പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്.
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ അബുദാബിക്ക് പിന്നാലെ ഉമ്മുല്‍ഖുവൈനിലും ( Umm Al Quwain) ഓണ്‍ലൈന്‍ പഠനം തുടരാന്‍ (Remote learfning) തീരുമാനം. ജനുവരി മൂന്നിന് അടുത്ത ടേം ക്ലാസുകള്‍ ആരംഭിക്കാനാരിക്കവെയാണ് ആദ്യ രണ്ടാഴ്‍ച ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയെന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. എമിറേറ്റിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് (Government and Private Schools) ഇത് ബാധകമാണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മുല്‍ഖുവൈന്‍ അധികൃതരും വെള്ളിയാഴ്‍ച പുതിയ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സ്‍കൂളുകളെല്ലാം രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും ക്ലാസുകള്‍ നടത്തുകയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അബുദാബിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് എമിറേറ്റിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അതേസമയം ഷാര്‍ജയിലും ദുബൈയിലും റാസല്‍ഖൈമയിലും ജനുവരി മൂന്നിന് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നേരിട്ടുള്ള ക്ലാസുകള്‍ നടത്താനാണ് ഇവിടങ്ങളിലെ അധികൃതരുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam