യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3591 പേര്‍ക്ക്; ആറ് മരണം

Published : Jan 25, 2021, 05:39 PM IST
യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3591 പേര്‍ക്ക്; ആറ് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,40,477 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.46 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ ഇന്ന് 3591 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് പുതിയ മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചികിത്സയിലായിരുന്ന 3820 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,40,477 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.46 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,81,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 2,55,304 പേരും ഇതിനോടകം രോഗമുക്തരായി. 798  മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ രാജ്യത്ത് 25,444 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍റെ ഒറ്റ ചോദ്യം ഇൻസ്റ്റാഗ്രാം 'തൂക്കി', നറുക്ക് വീണത് 'പ്ലൂട്ടോ'യ്ക്ക്
കുവൈത്തിൽ വൻ മദ്യക്കടത്ത്, ഫ്രാൻസിൽ നിന്ന് വന്ന 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി