
ദുബൈ: മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിദ്ധ്യവും, ദുബൈ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനും, കൂത്തുപറമ്പ് മണ്ഡലം മുഖ്യ ഭാരവാഹിയുമായ മത്തിപ്പറമ്പത്ത് അൽ സഫയിൽ വി.വി മഹമ്മൂദ് (65) ദുബൈയിൽ നിര്യാതനായി. മസ്‍തികാഘാതത്തെ തുടർന്ന് ദുബൈ അൽ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വയനാട് മുട്ടിൽ യതീംഖാന ദുബൈ ചാപ്റ്റർ പ്രസിഡണ്ട്, പെരിങ്ങത്തൂർ എം.ഇ.സി.എഫ് അംഗം, കരിയാട് സി.എച്ച് മൊയ്തു മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി അംഗം, മത്തിപ്പറമ്പ് മഹല്ല് ജമാഅത്ത് അംഗം, മുസ്ലിം ലീഗ് കരിയാട് മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 25 വർഷക്കാലമായി തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ ഹജ്ജ് ട്രെയിനറായി പ്രവർത്തിച്ചു വരുന്നു. നെടുമ്പാശ്ശേരി, കരിപ്പൂർ ഹജ്ജ് ഹൗസുകളിൽ വളണ്ടിയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
പരേതരായ കരിയാട് പുത്തൻ പീടികയിൽ ടി പി മൊയ്തു ഹാജിയുടേയും, പുളിയന ബ്രത്തെ വെളളാം വള്ളികുഞ്ഞാമിയുടേയും മകനാണ്
ഭാര്യ: കുഞ്ഞിപ്പറമ്പത്ത് സീനത്ത്. മക്കൾ: ഫെമിന, ഷഹാമ, ശൈഖ് ശംനൂൻ (ദുബൈ), മുഹമ്മദ് ഷമ്മാസ് ( വിദ്യാർഥി എം.ഇ.എസ് കോളജ് കൂത്തുപറമ്പ്), മരുമക്കൾ: ഹാരിസ് (കോർ ലാബ് ഇൻറർനേഷണൽ കമ്പനി, ദമാം), ഫയാദ് (മിഡിൽ ഈസ്റ്റ് കരാട്ടെ അക്കാദമി ദുബൈ) , മുബീന (ചൊക്ളി). സഹോദരങ്ങൾ: വി.വി അഷറഫ് (ഖത്തർ) ഹംസ, സഹദ്, ശാഹിദ, നസീമ, ഹലീമ.
ഇ.ടി മുഹമ്മദ് ബഷീർ എം.പി, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ സൈനുല്‍ ആബിദീന്‍, എം.എൽ.എമാരായ പി.കെ ബഷീർ, പാറക്കൽ അബ്ദുല്ല, കെ.എം.സി.സി യു.എ.ഇ പ്രസിഡന്റ് പുത്തൂർ റഹ്മാൻ, എളേറ്റിൽ ഇബ്രാഹിം (കെ.എം.സി.സി ദുബൈ പ്രസിഡന്റ്), കെ.കെ മുഹമ്മദ്, അബ്ദുൽ കരീം ചേലേരി (മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി), റഈസ് തലശ്ശേരി (കെ.എം.സി.സി ദുബൈ വൈസ് പ്രസിഡന്റ്), റഗ്‌ദാദ് മൂഴിക്കര, എൻ.എ അബൂബക്കർ മാസ്റ്റർ, ഹരീന്ദ്രൻ പി, പി പ്രകാശൻ, വി സുരേന്ദ്രൻ മാസ്റ്റർ, ദുബൈ കണ്ണൂർ ജില്ലാ കെ.എം.സി.സി നേതാക്കളായ പി.വി ഇസ്മായിൽ, കെ.വി ഇസ്മായിൽ, സലിം കുറുങ്ങോട്ട് (കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി), സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി തുടങ്ങിയവര്‍ അനുശോചിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ