Qatar World Cup : ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

By Web TeamFirst Published Aug 31, 2022, 6:43 PM IST
Highlights

ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു.

ദുബൈ: ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച ദിവസം മുതല്‍ 90 ദിവസം യുഎഇയില്‍ തങ്ങാം. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാം. എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. വെബ്‌സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഭാഗത്ത് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്‌സില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.  

കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക്; തിരികെ മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടി

ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

ദുബൈ: ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കെ ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ. ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയെന്ന ശീലം വിമാനക്കമ്പനികള്‍ ഈ സീസണിലും ആവര്‍ത്തിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായെങ്കിലും വര്‍ദ്ധിക്കുമെന്നാണ് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പൊതുവെ ഉത്തരേന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയാണിത്.

നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ ഈ കാലയളവിനിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടാന്‍ സാധ്യതയില്ലാത്തിതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് മുകളിലേക്ക് നീങ്ങിത്തുടങ്ങും. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായിരിക്കും വിമാന യാത്രക്കാരുടെ തിരക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!