
ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് യുഎഇയിൽ പൊതു അവധി. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കുമെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച അവധി ലഭിക്കുന്നതോടെ, ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ഫെഡറൽ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും. ഓഗസ്റ്റ് 28 വെള്ളി മുതൽ ഓഗസ്റ്റ് 30 ഞായർ വരെയായിരിക്കും അവധി. ഓഗസ്റ്റ് 31 തിങ്കളാഴ്ചയായിരിക്കും ജീവനക്കാർ ഓഫീസുകളിൽ തിരിച്ചെത്തുക.
ഇസ്ലാമിക് ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ 12-നാണ് ലോകമെമ്പാടുമുള്ള മുസ്ലീംകൾ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നത്. പ്രവാചകന്റെ ജീവചരിത്രവും സന്ദേശങ്ങളും സ്മരിക്കുന്ന പ്രാർത്ഥനാ സംഗമങ്ങൾ, ഖുർആൻ പാരായണം, മതപ്രഭാഷണങ്ങൾ എന്നിവയോടെയാണ് ഈ ദിനം ലോകത്തിന്റെ വിവിധ കോണുകളിൽ ആചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam