
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ സിരാകേന്ദ്രമായ ദമ്മാം അൽ അമാമ്ര ഏരിയയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ വാണിജ്യ സമുച്ചയത്തിൽ തീപിടിത്തം. നഗര ഹൃദയഭാഗത്ത് മലയാളികളടക്കം നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന, 30-ഓളം നിലകളുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്.
ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പിടിച്ചതെന്നാണ് വിവരം. അപകടത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂനിറ്റുകളും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അപകടസ്ഥലത്ത് സിവിൽ ഡിഫൻസിന്റെ രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ ഏകോപനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
🔥 حريق بأحد الأبراج التجارية في #الدمام .. pic.twitter.com/3E6WAfDkhL
— صحيفة احدث اخبار | الشرقية (@Sharqiaah) August 8, 2026
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam