യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ നിരക്കുകളിൽ വർധനവ്

Published : Aug 31, 2026, 02:44 PM IST
petrol

Synopsis

യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്.

ദുബായ്: യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്.

പുതിയ നിരക്കുകൾ

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.80 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.60 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.69 ദിർഹം ആണ് പുതിയ വില. ഓഗസ്റ്റിൽ ഇത് 3.49 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.61 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.41 ദിർഹം ആയിരുന്നു വില. ഡീസൽ ലിറ്ററിന് 4.30 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.80 ദിർഹം ആയിരുന്നു നിരക്ക്. ആഗോള ഊർജ്ജ വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായി എല്ലാ മാസവും അവസാനത്തോടെയാണ് യുഎഇ അടുത്ത മാസത്തേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേള ‘ലീപ് 26’ന് റിയാദിൽ ഇന്ന് തുടക്കം
യുഎഇയ്ക്ക് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ചതായി മന്ത്രാലയം, അമേരിക്കൻ താവളം ആക്രമിച്ചെന്ന് ഇറാൻ