യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 747 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published : May 15, 2020, 08:37 PM IST
യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 747 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Synopsis

747 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുട ആകെ എണ്ണം 21,831 ആയി.

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 747 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുട ആകെ എണ്ണം 21,831 ആയി.

ഇന്ന് 398 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതുവരെ 7328 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ഭേദമായിട്ടുണ്ട്. 210 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 38,000ല്‍ അധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് പരിശോധന നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും, ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
യുഎഇയിൽ പുതിയ അലർട്ട്, ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി മന്ത്രാലയം