യുഎഇയില്‍ ഓവര്‍ടൈം ജോലിക്ക് അധിക വേതനം നല്‍കിയില്ലെങ്കില്‍ തൊഴിലുടമകള്‍ കുടുങ്ങും

By Web TeamFirst Published May 31, 2019, 10:15 AM IST
Highlights

രാത്രി 9ന് മുൻപ് ഓവർടൈം അവസാനിച്ചിട്ടുണ്ടെങ്കിൽ 25% ആണ് അധിക വേതനം. രാത്രി ഒൻപതിനും പുലർച്ചെ നാലിനും മദ്ധ്യേയാണ് അധിക സമയ ജോലിയെങ്കിൽ 50% വേതനം അധികമായി നൽകണം. 

അബുദാബി: റമദാനിൽ തൊഴിലാളികൾക്ക് ഓവർടൈം ജോലി നൽകിയാൽ അധിക വേതനവും നൽകണമെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശി വത്കരണ മന്ത്രാലയം. അധികവേതനം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

യുഎഇയില്‍ ഓവര്‍ടൈം ജോലിചെയ്യിച്ചവര്‍ക്ക് അധിക വേതനം നല്‍കിയില്ലെങ്കില്‍ തൊഴിലുടമകള്‍ കുടുങ്ങും. രാത്രി 9ന് മുൻപ് ഓവർടൈം അവസാനിച്ചിട്ടുണ്ടെങ്കിൽ 25% ആണ് അധിക വേതനം. രാത്രി ഒൻപതിനും പുലർച്ചെ നാലിനും മദ്ധ്യേയാണ് അധിക സമയ ജോലിയെങ്കിൽ 50% വേതനം അധികമായി നൽകണം. ദിവസവും സമയവും മാറുന്നതനുസരിച്ച് വേതനവും വ്യത്യസ്തമായിരിക്കുമെന്നു മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. 

അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങൾ, ഔദ്യോഗിക അവധി ദിനങ്ങൾ, വാരാന്ത്യ അവധി ദിനങ്ങൾ, രാത്രി സമയം എന്നിവയ്‌ക്കെല്ലാം അനുസരിച്ച് വേതന മാനദണ്ഡങ്ങളും മാറും. സാധാരണ ദിവസങ്ങളിലെ സാധാരണ സമയത്താണ് ഓവർടൈം നൽകിയതെങ്കിൽ മാസ ശമ്പളം അടിസ്ഥാനമാക്കി ഒന്നേകാൽ മണിക്കൂറിന്റെ വേതനമാണു നൽകേണ്ടത്. മറ്റു സമയത്താണ് ജോലിയെങ്കിൽ മൊത്തം വേതനത്തിന്റെ ഒന്നര മണിക്കൂർ വേതനം കണക്കാക്കി നൽകണം. ആഘോഷാവസരങ്ങളിലെ അവധിയിൽ ജോലി ചെയ്യുന്നതിന് ഒന്നര മണിക്കൂർ വേതനത്തിനു പുറമേ മറ്റൊരു ദിവസം അവധിയും അനുവദിക്കണം. തൊഴിലാളികളുടെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.

click me!